കൊല്‍ക്കത്ത (www.evisionnews.co): ബംഗാളില്‍ കോണ്‍ഗ്രസ്-സി.പി.എം ധാരണയുണ്ടാകില്ലെന്നും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്നും റിപ്പോര്‍ട്ട്. ബംഗാളിലെ 42 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി സോമന്‍മിത്ര നടത്തിയ ചര്‍ച്ചയിലാണ് സിപിഎം സഖ്യം വേണ്ടെന്ന തീരുമാനത്തിലെത്തിയത്.
കോണ്‍ഗ്രസ്സുമായി തുടക്കത്തില്‍ ഉണ്ടാക്കിയ ധാരണകള്‍ മറികടന്ന് സി.പി.എം ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. റായ്ഗഞ്ച്, മുര്‍ഷിദാബാദ് എന്നീ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്നുവെങ്കിലും കഴിഞ്ഞ തവണ സി.പി.എം പിടിച്ചെടുത്തിരുന്നു. ഈ മണ്ഡലങ്ങളുമായി തര്‍ക്കങ്ങള്‍ ഉടലെടുത്തു. തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. എന്നാല്‍ സീറ്റ് സംബന്ധി്ച്ച തര്‍ക്കങ്ങള്‍ തുടര്‍ന്നതോടെ സഖ്യം വേണ്ടെന്ന് വെക്കുകയായിരുന്നു.
കഴിഞ്ഞ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഖ്യം രൂപീകരിച്ച് മത്സരിച്ചിരുന്നു. സിപിഎമ്മിന് 20 ശതമാനവും കോണ്‍ഗ്രസിന് 12 ശതമാനവുമായിരുന്നു വോട്ട് ലഭിച്ചത്. തൃണമൂലിനെയും ബിജെപിയെയും ഒരുപേലെ എതിര്‍ത്ത് കൂടുതല്‍ സീറ്റ് നേടുക എന്ന കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നീക്കവും ഇതോടെ അവസാനിച്ചിരിക്കുകയാണ്.
Post a Comment
0 Comments