മംഗളൂരു (www.evisionnews.co): ആത്മഹത്യ ചെയ്യാനായി പുഴയില്‍ ചാടിയ യുവാവ് നീന്തി രക്ഷപ്പെട്ടു. കാസര്‍കോട് മഞ്ചേശ്വരം സ്വദേശിയായ യുവാവാണ് മംഗളൂരു നേത്രാവതി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ടവര്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് നീന്തി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. സുഹൃത്തിനൊപ്പം ടെമ്പോ ട്രാവലറില്‍ മംഗളൂരുവിലേക്ക് വരുന്നതിനിടെയാണ് ഛര്‍ദിക്കണം എന്ന് പറഞ്ഞ് വാഹനം റോഡരികില്‍ നിര്‍ത്തിയത്. വാഹനം നിര്‍ത്തിയപ്പോള്‍ യുവാവ് ഇറങ്ങി പുഴയിലേക്ക് ചാടുകയായിരുന്നു. യുവാവ് പുഴയിലേക്ക് ചാടുന്നതുകണ്ട നൂറില്‍പ്പരം യാത്രക്കാര്‍ നേത്രാവതി പാലത്തിനുമുകളില്‍ വാഹനം നിര്‍ത്തിയതോടെ ദേശീയപാത 66-ല്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് മംഗളൂരു സിറ്റി സൗത്ത് ട്രാഫിക് ഇന്‍സ്പെക്ടര്‍ ഗുരുദത്ത് കാമത്ത് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു കങ്കനാടി പൊലിസിന് കൈമാറി. പ്രണയ നൈരാശ്യം മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.
Post a Comment
0 Comments