കോളിയടുക്കം (www.evisionnews.co): ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയത്തില്‍ എം.എസ്.എഫ് കോളിയടുക്കം ശാഖാ സമ്മേളനവും ഷുക്കൂര്‍ അനുസ്മരണവും നടത്തി. മുസ്്‌ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ശാഖ പ്രസിഡണ്ട് സാബിത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര അനുസ്മരണ പ്രഭാഷണം നടത്തി.
യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം ടി.കെ ഹസീബ് മുഖ്യപ്രഭാഷണം നടത്തി. എംഎസ്എഫ് ഉദുമ മണ്ഡലം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട മൊയ്തു കോളിയടുക്കത്തിന് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി ഉപഹാരം നല്‍കി. യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം അബുബക്കര്‍ കണ്ടത്തില്‍, പഞ്ചായത്ത് പ്രസിഡണ്ട് ആഷിഫ് മാളികെ തെക്കില്‍, സെക്രട്ടറി നശാത്ത് പരവനടുക്കം, മുഹമ്മദ് കോളിയടുക്കം, ഇബ്രാഹിം കുന്നാറ, അര്‍ഷാദ് ബെണ്ടിച്ചാല്‍, ഹക്കീം തെക്കില്‍, അഷ്‌റഫ് മൂഡംബയല്‍, അബ്ദുല്‍ ഖാദര്‍ തൈവളപ്പ്, നസീര്‍ വയലാങ്കുഴി, ഇര്‍ഷാദ് കോളിയടുക്കം, അര്‍ഷാദ് കോളിയടുക്കം, ജനറല്‍ സെക്രട്ടറി അബ്ദുല്ല പ്രസംഗിച്ചു.
Post a Comment
0 Comments