കാസര്‍കോട് (www.evisionnews.co): തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ സി.പി.എം ലോക്കല്‍ സെക്രട്ടറിക്ക് നേരെയുണ്ടായ അക്രമത്തില്‍ 10ഓളം പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. രാംദാസ് നഗര്‍ ലോക്കല്‍ സെക്രട്ടറി കെ. ഭുജംഗഷെട്ടിയെ അക്രമിച്ചതിന് ശരത്ത്, രാജേഷ്, സുതീഷ്, അജിത്ത് തുടങ്ങി 10ഓളം പേര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
ചൊവ്വാഴ്ച വൈകിട്ട് 5.30മണിയോടെയാണ് സംഭവം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി സതീഷ് ചന്ദ്രന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി കൂഡ്ലുവില്‍ സംഘടിപ്പിച്ച പൊതുയോഗം അവസാനിച്ചതിന് പിന്നാലെയാണ് അക്രമമുണ്ടായത്. സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനെത്തിയ സ്ത്രീകളുള്‍പ്പെടെയുള്ളവരെ മര്‍ദിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഭുജംഗഷെട്ടിയെ അക്രമിച്ചതെന്നാണ് പരാതി.
Post a Comment
0 Comments