കാസര്‍കോട് (www.evisionnews.co): ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലയാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേന്ദ്ര കമ്മിറ്റി ഫെബ്രുവരി 28ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടത്തുന്ന പ്രക്ഷോഭ സമ്മേളനത്തിന് കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് മഹല്ലുകള്‍ കേന്ദ്രീകരിച്ച് വാഹനങ്ങള്‍ ബുക്ക് ചെയ്ത് പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ അണങ്കൂര്‍ നൂറുഹുദാ മദ്രസയില്‍ ചേര്‍ന്ന മണ്ഡലം സംഗമം തീരുമാനിച്ചു.
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. എസ്‌വൈഎസ് ജില്ലാ ജനറല്‍ സെക്രട്ടറി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര വിഷയാവതരണം നടത്തി. ചെര്‍ക്കളം അഹമ്മദ് മുസ്ലിയാര്‍, സാലിഹ് മുസ്‌ലിയാര്‍ ചൗക്കി, എംഎഎച്ച് മഹ്മൂദ് ഹാജി ചെങ്കള, മൊയ്തിന്‍ കൊല്ലമ്പാടി, എം.എ ഖലീല്‍ മുട്ടത്തോടി, അബൂബക്കര്‍ തങ്ങള്‍ ചെട്ടുക്കുഴി, സത്താര്‍ ഹാജി അണങ്കൂര്‍, റസാഖ് ദാരിമി ബദിയടുക്ക, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഫാറൂഖ് കൊല്ലമ്പാടി, അബ്ദുറസാഖ് അര്‍ഷദി കുമ്പഡാജെ, ഹമീദ് നദ്‌വി നുള്ളിപ്പാടി, മുഹമ്മദ് ഹനീഫ് മൗലവി ഉള്ളിയത്തടുക്ക, അഷ്‌റഫ് മര്‍ദള, അബ്ദുല്ല മൗലവി പാണലം, ശിഹാബ് അണങ്കൂര്‍, കുഞ്ഞാലി, സലാം മൗലവി, സാലിം മൗലവി, ഹക്കീം അറന്തോട് പ്രസംഗിച്ചു.
Post a Comment
0 Comments