Type Here to Get Search Results !

Bottom Ad

കൊലവിളി നടത്തിയ സിന്‍ഡിക്കേറ്റ് മെമ്പറെ പുറത്താക്കണം: എം.എസ്.എഫ്

കാസര്‍കോട് (www.evisionnews.co): രാഷ്ട്രീ എതിരാളികള്‍ക്ക് നേരെ കൊലവിളി നടത്തുകയും പെരിയയിലെ ഇരട്ട കൊലപാതകത്തെ പരസ്യമായി ന്യായീകരിക്കുകയും ചെയ്യുന്ന വി.പി.പി മുസ്തഫയെ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് എംഎസ്എഫ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് ആവശ്യപ്പെട്ടു. രാഷ്ട്രീയ അതിപ്രസരം കൊണ്ട് പൊറുതിമുട്ടുന്ന കണ്ണൂര്‍ സര്‍വകലാശാലക്ക് അധിക ബാധ്യതയാണ് ഇത്തരം പ്രതിനിധികള്‍. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഉന്നത പദവികളിലിരിക്കുന്നവര്‍ ധാര്‍മിക നിലവാരം കാണിക്കണമെന്നും അല്ലാത്തവരെ പടിക്കുപുറത്തു നിര്‍ത്താന്‍ നടപടികളുണ്ടാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad