Type Here to Get Search Results !

Bottom Ad

ഇരട്ടക്കൊല പീതാംബരനില്‍ ഒതുക്കാന്‍ പാര്‍ട്ടി നീക്കം:ക്വട്ടേഷന്‍ സംഘത്തിലേക്ക് കേസ് നീളാത്തതില്‍ ദുരൂഹത


കാസര്‍കോട് (www.evisionnews.co): രണ്ടു യുവാക്കളെ അതിദാരുണമായി വെട്ടിക്കൊന്ന സംഭവത്തില്‍ പീതാംബരനില്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ പാര്‍ട്ടി നീക്കം. എന്നാല്‍ പാര്‍ട്ടി അറിയാതെ ഒരിക്കലും ഇത്തരമൊരു കൊലപാതകം നടക്കാനിടയില്ലെന്നാണ് പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍.

അതേസമയം കേസ് പിന്നാമ്പുറത്തേക്ക് പോകാതെ പീതംബരനില്‍ ഒതുക്കുകയെന്നതാണ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചിരിക്കുന്ന നയം. അതിനുള്ള ശ്രമം പൊലീസിലും പാര്‍ട്ടി ചെലുത്താനിടയുണ്ട്. കണ്ണൂര്‍ ജില്ലാ രജിസ്ട്രേഷനുള്ള ജീപ്പും ആലക്കോട് സ്വദേശി കസ്റ്റഡിയിലുള്ളതും പൊലീസിനെ സംബന്ധിച്ചടുത്തോളം കേസ് പീതാംബരനില്‍ ഒതുങ്ങുന്നതല്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പീതാംബരനില്‍ കേസൊതുക്കി ഫയല്‍ ക്ലോസ് ചെയ്യാനുള്ള ശ്രമമാണ് പാര്‍ട്ടി തലത്തില്‍ നടക്കുന്നത്. 

എന്നാല്‍ സംശയിച്ച പോലെ അന്തര്‍ജില്ലാ ബന്ധത്തിനുള്ള ബലപ്പെട്ട സാധ്യതയിലേക്കാണ് രണ്ടുതെളിവുകളും പോലീസിനെ ചെന്നെത്തിക്കുന്നത്. പുറത്തു നിന്ന് നല്ല പ്രഫഷണല്‍ സ്വഭാവമുള്ള ക്വട്ടേഷന്‍ സംഘങ്ങളുടെ നേതൃത്വത്തിലല്ലാതെ കൃത്യം നടക്കാനിടയില്ലെന്നത് അത്തരം ബന്ധങ്ങളിലേക്കാണ് കേസ് നീളുന്നത്. കണ്ണൂരും മംഗലാപുരവും അടക്കമുള്ള സ്ഥലങ്ങളിലേക്കുള്ള അന്വേഷണവും നടക്കുന്നുണ്ട്. എന്നാല്‍ അതിനെ തടയിടാന്‍ വേണ്ടിയുള്ള എല്ലാ സമര്‍ദ്ദവും പോലീസില്‍ ഉണ്ടാകുന്നതായാണ് ലഭിക്കുന്ന വിവരം.

Post a Comment

0 Comments

Top Post Ad

Below Post Ad