Type Here to Get Search Results !

Bottom Ad

കാറിന് നേരെ കല്ലെറിഞ്ഞവരെ ഉടന്‍ പിടികൂടണം: മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി


കാസര്‍കോട് (www.evisionnews.co): തന്റെ കാറിന് നേരെ കല്ലേറ് നടത്തിയവരെ ഉടന്‍ പിടികൂടണമെന്ന് സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രി 12.30മണിയോടെ ദക്ഷിണ കര്‍ണാടകയിലെ കന്യാനയില്‍ മതപ്രഭാഷണം കഴിഞ്ഞ് മടങ്ങുംവഴി മിത്തനടുക്ക കന്യാന നെല്ലിക്കട്ട എന്ന സ്ഥലത്ത് വെച്ച് മുള്ളൂര്‍ക്കരയുടെ കാറിന് നേരെ അക്രമം നടന്നത്. റോഡ് ബ്ലോക്ക് ചെയ്ത ശേഷം ഇരുട്ടിന്റെ മറവില്‍ കാറിന് നേരെ കല്ലെറിയുകയായിരുന്നു. കെ.എല്‍ 48 ഇ 9009 നമ്പര്‍ ഇന്നോവ ക്രിസ്റ്റ കാറിന്റെ വശത്തെ ഗ്ലാസ് തകരുകയും വാതിലിന് കാര്യമായ കേടുപാട് സംഭവിക്കുകയും ചെയ്തു. ഒരുവര്‍ഷം മുമ്പ് ബായാര്‍ ഭാഗത്ത് നിന്ന് ഒരാള്‍ തന്നെ ഫോണ്‍ വിളിച്ച് വധഭീഷണി മുഴക്കിയിരുന്നു. അന്നു മുതല്‍ ഭയത്തോടെയാണ് സഞ്ചരിക്കുന്നത്. തന്റെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് മുള്ളൂര്‍ക്കര ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad