കാസര്‍കോട് (www.evisionnews.co): സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. ബദിയടുക്കയിലെ ടൈലര്‍ മുഹമ്മദിന്റെ മകള്‍ സമീറയുടെ പരാതിയില്‍ മേല്‍പറമ്പ് വള്ളിയോട്ടെ ഇബ്രാഹിംകുട്ടി (41)ക്കെതിരെയാണ് കോടതി നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി. 2017 ഒക്ടോബര്‍ 12നാണ് സമീറയും ഇബ്രാഹിം കുട്ടിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ സമയത്ത് 1.75ലക്ഷം രൂപയും 18പവന്‍ സ്വര്‍ണവും നല്‍കിയിരുന്നതായി പരാതിയില്‍ പറയുന്നു. വിവാഹത്തിന് രണ്ടു മാസത്തിന് ശേഷം ഡിസംബര്‍ ഒമ്പതിന് സമീറയെ ഇബ്രാഹിംകുട്ടി സ്വന്തം വീട്ടില്‍ തിരിച്ചാക്കുകയും ഇതിനു ശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ആദ്യ ഭാര്യയും മക്കളും നിലവിലിരിക്കെ ഇക്കാര്യം മറച്ചുവെച്ചാണ് തന്നെ വിവാഹം ചെയ്തതെന്നും സമീറ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Post a Comment
0 Comments