കാസര്‍കോട് (www.evisionnews.co): സമസ്ത സീനിയര്‍ വൈസ് പ്രസിഡണ്ട് സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ കാണിക്കുന്ന നിസംഗതക്കെതിരെ ആഞ്ഞടിക്കാന്‍ സമസ്തയും പോഷക ഘടകങ്ങളും ഒന്നിച്ചിറങ്ങുന്നു. ഈമാസം 28നു സമസ്ത കേന്ദ്ര മുശാവറയുടെ നേതൃത്വത്തില്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന ബഹുജന സംഗമത്തില്‍ ജില്ലയില്‍ നിന്നും പരമാവധി ആളുകളെ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സമസ്തയുടെയും വിവിധ പോഷക ഘടകങ്ങളുടെയും നേതൃത്വത്തില്‍ ജില്ലയിലെ മഹല്ലുകള്‍ തോറും സന്ദേശമെത്തിക്കും.
ജില്ലയില്‍ സമസ്ത മുശാവറയും പോഷക സംഘടനകളും ഒറ്റകെട്ടായി പ്രവര്‍ത്തിച്ചുകൊലപാതകികളെ നിയമത്തിനു മുന്നില്‍ എത്തിക്കുന്നത് വരെ പോരാടാനും സമസ്ത ജില്ലാ മുശാവറ നേതൃത്വത്തില്‍ കാസര്‍കോട് സിറ്റി ടവര്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കേസില്‍ പുനരന്വേഷണം നടത്താതെ സി.ബി.ഐ കാണിക്കുന്ന നിസംഗതയില്‍ ശക്തമായ പ്രതിഷേധം അലയടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സമസ്ത നേരിട്ടു മുന്നിട്ടിറങ്ങും.
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് താഖാ അഹമ്മദ് അല്‍ അസ്ഹരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്്‌ലിയാര്‍, ഇ.കെ മഹ്മൂദ് മുസ്്‌ലിയാര്‍, എം.എസ് തങ്ങള്‍ മദനി, ചുഴലി മുഹ്യദ്ധീന്‍ മൗലവി, കല്ലട്ര അബ്ബാസ് ഹാജി, മജീദ് ബാഖവി, സിദ്ധീഖ് നദ്‌വി, അബൂബക്കര്‍ സാലൂദ് നിസാമി, ടി.പി അലി ഫൈസി, മുബാറക് ഹസൈനാര്‍ ഹാജി, ഹാരിസ് ദാരിമി ബെദിര, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, മുഹമ്മദ് ഫൈസി കജ സംസാരിച്ചു.
Post a Comment
0 Comments