കാസര്‍കോട് (www.evisionnews.co): പെരിയ കൊലപാതക കേസിലെ പ്രതി പീതാംബരനടക്കം നാലുപേര്‍ കൊലക്കു ശേഷം ആദ്യമെത്തിയത് പാര്‍ട്ടി ഓഫീസിലാണെന്ന് മൊഴി. ചട്ടഞ്ചാലിനടുത്തെ ഓഫീസിലാണ് മണിക്കൂറുകളോളം ചെലവഴിച്ചതെന്നും കസ്റ്റഡിയിലുള്ളവര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വാഹനങ്ങള്‍ കൂടി പൊലീസ് പിടിച്ചെടുത്തു. സംഭവത്തിന് ശേഷം പാര്‍ട്ടി ഓഫീസിലൊളിച്ച ഇവര്‍ പുലര്‍ച്ചെ വരെ ഇവിടെയുണ്ടായിരുന്നു. ബാക്കിയുള്ള മൂന്നു പേര്‍ ഞായറാഴ്ച്ച രാത്രി പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ തങ്ങുകയായിരുന്നു. നേരം പുലര്‍ന്നതോടെ എല്ലാവരെയും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ദേശീയ പാത ഒഴിവാക്കി മറ്റു വഴികളിലൂടെയാണ് ഇവരെ ഒളിസങ്കേതത്തിലെത്തിച്ചത്. ഇതിന് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളില്‍ നിന്നും സഹായം ലഭിച്ചിരുന്നുവെന്നും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
Post a Comment
0 Comments