ഉപ്പള (www.evisionnews.co): കുക്കാറില്‍ സഹോദരന്‍മാര്‍ തമ്മില്‍ തോക്കുചൂണ്ടി വെടിയുതിര്‍ത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സഹോദരന്‍മാര്‍ തമ്മിലാണ് വെടിവെപ്പുണ്ടായത്. കുക്കാര്‍ സ്‌കൂളിന് പിറകുവശത്തെ ക്വാര്‍ട്ടേഴ്സ് മുറ്റത്തുവെച്ചാണ് ഇരുവരും വെടിവെപ്പ് നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഒരു യുവാവ് അനുജനെ അന്വേഷിച്ച് ക്വാര്‍ട്ടേഴ്സിലെത്തിയതായിരുന്നു. വാക്കുതര്‍ക്കത്തിനിടെ കാറിലുണ്ടായിരുന്ന സഹോദരന്‍ അനുജന് നേരെ തോക്ക് ചൂണ്ടി. ഇതോടെ അനുജന്‍ അരയില്‍ തിരുകിയിരുന്ന തോക്കെടുത്ത് ജ്യേഷ്ഠന് നേരെ വെടിവെച്ചു. ജ്യേഷ്ഠന്‍ ഒഴിഞ്ഞുമാറിയതിനാല്‍ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു. തുടര്‍ന്ന് ഇരുവരും രണ്ട് റൗണ്ട് വെടിവെച്ച ശേഷം പിരിഞ്ഞുപോവുകയായിരുന്നു. സംഭവം സംബന്ധിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗവും കുമ്പള പൊലീസും അന്വേഷണം നടത്തിവരികയാണ്.
Post a Comment
0 Comments