കാസര്‍കോട് (www.evisionnews.co): രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ വേണ്ടി സി.പി.എം പാര്‍ട്ടി കോടതി വിധികള്‍ കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കാന്‍ മുസ്ലിം ലീഗ് അനുവദിക്കുകയില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. കണ്ണൂരിലും തെക്കന്‍ കേരളത്തിലും സി.പി.എം നേതൃത്വം നടപ്പിലാക്കി വന്നിരുന്ന കൊലപാതക രാഷ്ട്രീയം കാസര്‍കോട് ജില്ലയിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അരിയില്‍ ഷുക്കൂറിന്റെ ഓര്‍മദിനത്തിന്റെ ഭാഗമായി സി.പി.എം പാര്‍ട്ടി കോടതികള്‍ക്കെതിരെ മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച ജനകീയ വിചാരണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. വി.എം. മുനീര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു.എ എം കടവത്ത്, അഷ്റഫ് എടനീര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ.പി മുഹമ്മദ് അഷ്റഫ്, ബീഫാത്തിമ ഇബ്രാഹിം, മന്‍സൂര്‍ മല്ലം, സഹീര്‍ ആസിഫ്,ഷെരീഫ് കൊടുവഞ്ചി, അജ്മല്‍ തളങ്കര, ഹാരിസ് ബെദിര, സി.ഐ.എ ഹമീദ്, കെ.എം അബ്ദുല്‍ റഹ്മാന്‍, നൈമുന്നിസ, മിസ്‌രിയ ഹമീദ്,സി എ. അബ്ദുല്ല കുഞ്ഞി, മുജീബ് തളങ്കര, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, ഫിറോസ് അടുക്കത്ത്ബയല്‍, റഹീം തുരുത്തി, റഷീദ് ഗസാലി,സിയാന ഹനീഫ്, റംസീന റിയാസ്,ഫര്‍സാന ഹസന്‍, സമീറ റസാഖ്, മുംതാസ് അബൂബക്കര്‍, മമ്മു ചാല, യാസീന്‍ അബ്ദുല്ല, കെ.എം അബ്ദുല്‍ അസീസ്, താജുദ്ധീന്‍ തായലങ്ങാടി, എന്‍.ഇ അബ്ദുല്‍ റഹിമാന്‍, എന്‍.എ അബ്ദുല്ല, പി.വി മുഹമ്മദ് ഫോര്‍ട്ട് റോഡ്, ബി.എം.സി ബഷീര്‍, ഹബീബ് കൊറക്കോട്, റിയാസ് കൊല്ലമ്പാടി, ബഷീര്‍ പുതിയപുര, റഫീഖ് വിദ്യാനഗര്‍, ഹബീബ് തുരുത്തി, ഹമീദ് ബെദിര സംബന്ധിച്ചു.
Post a Comment
0 Comments