ദുബൈ (www.evisionnews.co): ബിസിനസുകാര്‍ ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ മാതൃകയാവണമെന്ന് പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് ഡോ. വി.ടി വിനോദ്. ദുബൈ മലബാര്‍ സാംസ്‌കാരിക വേദി സംഘടിപ്പിച്ച സ്‌നേഹപൂര്‍വം വി.ടി വിനോദിന് എന്ന പരിപാടിയില്‍ സ്‌നേഹാദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ രോഗ ദുരിതങ്ങള്‍ കൊണ്ട് തിരസ്‌കരിക്കപ്പെട്ടു പോയവരെ ഹൃദയത്തില്‍ ചേര്‍ത്തുവെക്കുമ്പോഴാണ് നമ്മുടെ ജീവിതത്തില്‍ മഹത്വമുണ്ടാകുന്നതെന്നും ഒരു പക്ഷെ ജീവിതത്തില്‍ രഹസ്യമായും പരസ്യമായും ചെയ്ത നന്മകള്‍ക്കും സഹായങ്ങള്‍ക്കും ആയിരിക്കാം രാജ്യത്തെ ഉന്നതമായ പ്രവാസി സമ്മാന ബഹുമതി തനിക്ക് രാഷ്ട്രപതിയില്‍ നിന്ന് എനിക്ക് വാങ്ങാന്‍ ഭാഗ്യമുണ്ടായതെന്നും വിടി വിനോദ് പറഞ്ഞു. ഈ ആദരം തന്നെ കൂടുതല്‍ ഉത്തരവാദിത്തബോധത്തിലേക്ക് എത്തിക്കുന്നതായും വി ടി വിനോദ് പറഞ്ഞു.
ദുബൈ ഗ്രാന്‍ഡ് എക്‌സ്ലൈര്‍ ഹോട്ടലില്‍ നടന്ന ചടങ്ങ് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെകെ മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്തു. ബഷീര്‍ തിക്കോടി അധ്യക്ഷത വഹിച്ചു. ദുബൈ മലബാര്‍ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനര്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. വിടി വിനോദിന് അറബ് പ്രമുഖന്‍ ബാലെശ അല്‍ കുതുബി ഉപഹാരവും കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി പൊന്നാടയും സമര്‍പിച്ചു. പ്രശസ്ത മലയാള അഭിനേത്രി മീരാനന്ദന്‍ മുഖ്യാതിഥിയായിരുന്നു. എംഎ ഖാലിദ്, യുകെ യൂസഫ്, കെഎം അബ്ബാസ്, ശംസുദ്ധീന്‍ നെല്ലറ, നവീജ്, ഡോ. നിധിന്‍, അഷ്റഫ് എടനീര്‍, കെ. സുനില്‍ മയ്യന്നൂര്‍, ഹംസ തോട്ടി, നാസര്‍ മുട്ടം, ജയന്‍ സിജി രാജേന്ദ്രന്‍, ടി.ജെ ബാബു, ഹനീഫ് ഗോള്‍ഡ് കിംഗ്, ദീപ അനില്‍, നാസിയ ഷബീര്‍ ഷഫീക്, റാഫി പള്ളിപ്പുറം, മുസ്താഖ് കന്യപ്പാടി പ്രസംഗിച്ചു. ഷബീര്‍ കീഴുര്‍ നന്ദി പറഞ്ഞു. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കീര്‍ത്തനയും പ്രവാസ ലോകത്തെ പ്രമുഖ ഗായിക ഷാനി പ്രഭാകര്‍ നയിച്ച സംഗീത വിരുന്ന് ചടങ്ങിന് മാറ്റുകൂട്ടി.
Post a Comment
0 Comments