കാഞ്ഞങ്ങാട് (www.evisionnews.co): മഡിയനില്‍ കാറും ഓട്ടോ റിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. കെ.എസ.്ടി.പി റോഡില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. സബാന്‍ റോഡിന് സമീപം കാറും ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രക്കാരായ പൂച്ചക്കാട്ടെ മുഹമ്മദ് കുഞ്ഞി (62), മുസമ്മില്‍(21) എന്നിവര്‍ക്കും ഓട്ടോ ഡ്രൈവറായ എസ്.ടി.യു മാണിക്കോത്ത് യൂണിറ്റ് അംഗം സൗത്ത് ചിത്താരിയിലെ അബ്ദല്‍ ഖാദര്‍ (50), ഇല്യാസ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഓട്ടോ റിക്ഷയും കാറും സ്‌കൂട്ടറും പൂര്‍ണമായും തകര്‍ന്നിരുന്നു. ഓട്ടോയില്‍ ഡ്രൈവര്‍ അബ്ദുല്‍ ഖാദര്‍ കൂടുങ്ങി പോയിരുന്നു. സംഭവമറിഞ്ഞ് കാഞ്ഞങ്ങാട്ടെ ഫയര്‍ ഫോഴ്‌സ് എത്തുന്നതിന് മുമ്പേ നാട്ടുകാര്‍ ചേര്‍ന്ന് ഡ്രൈവറെ ആസ്പത്രിയിലെത്തിച്ചിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു.
Post a Comment
0 Comments