കാസര്‍കോട് (www.evisionnews.co): ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനെ വിമര്‍ശിച്ച് എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം നേതാവുമായ എ. വിജയരാഘവന്‍ രംഗത്ത്.
നിലവിലെ സാഹചര്യത്തില്‍ എല്‍.ഡി.എഫ് നേതാക്കള്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചാല്‍ നല്ല സന്ദേശം നല്‍കുമെന്ന് കരുതുന്നില്ലെന്നാണ് എ വിജയരാഘവന്‍ വിമര്‍ശിച്ചത്. മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
അതേസമയം ജില്ലയിലെ മന്ത്രിയെന്ന നിലയില്‍ ഇ. ചന്ദ്രശേഖരന്‍ സന്ദര്‍ശനം നടത്തിയതില്‍ കുഴപ്പമില്ല. സി.പി.എം ഇരട്ടക്കൊലപാതകത്തെ അംഗീകരിക്കുന്നില്ല. ഇതു പ്രാദേശിക വിഷയമാണ്. എല്‍.ഡി.എഫ് ആക്രമണത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments