മുണ്ട്യത്തടുക്ക (www.evisionnews.co): വീടിന്റെ കാര്‍ പോര്‍ച്ചിയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. ബാപ്പാലിപ്പൊനം ചെന്നകുണ്ടിലെ എം.വൈ അബ്ദുല്ലയുടെ വീട്ടില്‍ നിന്നാണ് മോഷണം പോയത്. ഇന്നലെ രാത്രിയാണ് സംഭവം. പൊയ്യകണ്ടം കുണ്ടയിലെ കെ. അനില്‍കുമാറിന്റെഉടമസ്തയിലുള്ള ഹീറോണ്ടപാഷന്‍ പ്ലസ് കെ.എല്‍ 14 ജെ 3018 രജിസ്ട്രേഷന്‍ ബൈക്കാണ് മോഷണം പോയത്. രാത്രി 11.30 മണിക്ക് നിര്‍ത്തിയിട്ടതായിരുന്നു. രാവിലെയാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. അബ്ദുല്ല ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി.
Post a Comment
0 Comments