കാസര്‍കോട് (www.evisionnews.co): പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സി.പി.എമ്മിന്റെ പാര്‍ട്ടി അന്വേഷണ കമ്മീഷനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ സംഭവം പാര്‍ട്ടിതലത്തില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പെരിയ കല്ല്യാട്ട് അക്രമസ്ഥലം സന്ദര്‍ശിക്കാനെത്തിയ ജനപ്രതിനിധി സംഘത്തെ തടഞ്ഞത് കോണ്‍ഗ്രസ് ഗുണ്ടായിസത്തിന്റെ തെളിവാണെന്നും കോടിയേരി പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മാറ്റം അനിവാര്യമാണ്. മാറ്റങ്ങളില്‍ ഒന്നാണ് അക്രമരാഷ്ട്രീയമെന്ന് പറഞ്ഞ കോടിയേരി തുടര്‍ച്ചയായി അക്രമം നടത്തുന്ന സംസ്ഥാനം എന്ന പേര് മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കാന്‍ സി.പി.എം തയാറാണെന്നും പാര്‍ട്ടി സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments