(www.evisionnews.co) കര്‍ണാടകയില്‍ നാലു എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ അയോഗ്യരക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യയാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.
വിപ്പ് ലംഘിച്ച എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ബജറ്റ് അവതരണത്തിന് മുമ്പാണ് കോണ്‍ഗ്രസ് നീക്കമെന്നത് ശ്രദ്ധേയമാണ്. രമേഷ് ജര്‍ക്കിഹോളി, ഹി നാഗേന്ദ്ര, കെ മഹേഷ് ഉമേഷ് യാദവ് എന്നിവര്‍ക്കതിരെയാണ് കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. സ്പീക്കര്‍ ഇവര്‍ക്ക് എതിരെ നടപടിയെടുത്താല്‍ പോലും കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാരിന് രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷം നിയമസഭയിലുണ്ടായും
അതേസമയം മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അവതരിപ്പിക്കുന്ന ബജറ്റ് പാസാക്കാനുള്ള അംഗബലം ഭരണപക്ഷത്തിന് ഇല്ലാതായാല്‍ ഇക്കാര്യം ചൂണ്ടികാട്ടി കര്‍ണാടക സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ആവശ്യപ്പെടാനാണ് ബിജെപിയുടെ നീക്കം.
Post a Comment
0 Comments