ഉപ്പള (www.evisionnews.co): വ്യവസായ പ്രമുഖനും ബദര്‍ അല്‍സമ ഗ്രൂപ്പ് എം.ഡിയുമായ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റിന്റെ ഇരുനില വീടിന് തീപിടിച്ചു. വീട്ടുകാര്‍ പുറത്തേക്കോടിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. ശനിയാഴ്ച പുലര്‍ച്ചെ 2.45 മണിയോടെയാണ് തീപിടുത്തമുണ്ടായത്. വീട്ടിലെ കിടപ്പുമുറിയില്‍ വെച്ചിരുന്ന ഇന്‍വര്‍ട്ടറില്‍ നിന്നുണ്ടായ ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് കരുതുന്നത്. ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും വീട് മുഴുവനും പുകയില്‍ മറഞ്ഞിരുന്നു. മുഴുവന്‍ വയറിംഗ് സാധനങ്ങളും ടിവി, ഫ്രിഡ്ജ്, മറ്റു ഫര്‍ണീച്ചറുകള്‍ തുടങ്ങിയവയും കത്തിനശിച്ചു.
തീപിടിക്കുന്ന സമയത്ത് അബ്ദുല്‍ ലത്വീഫും കുടുംബവും വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്നു. പുക ശ്വസിച്ച് ശ്വാസംമുട്ടല്‍ ഉണ്ടായതോടെ എല്ലാവരും ഉണരുകയും തീപിടിക്കുന്നത് കണ്ട് പുറത്തേക്കോടുകയുമായിരുന്നു. ഫയര്‍ ഫോഴ്സെത്തിയാണ് തീയണച്ചത്. ആറുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഉപ്പള ഫയര്‍ ഫോഴ്സിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ അജികുമാര്‍ ബാബു, ലീഡിംഗ് ഫയര്‍മാന്‍ ബാബുരാജന്‍, ഫയര്‍മാന്‍ രഞ്ജിത്, ഹോം ഗാര്‍ഡുമാരായ സുധാകരന്‍, രമേശന്‍, ഡ്രൈവര്‍ ദിനേശ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
Post a Comment
0 Comments