ഷാര്‍ജ (www.evisionnews.co): യു.എ.ഇയിലുള്ള പുത്തിഗെ പഞ്ചായത്തിലെ വിവിധ ക്ലബുകളിലെ താരങ്ങളെ അണിനിരത്തി അല്‍ബത്തായില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സ്റ്റാര്‍ ഫേസ് കണ്ണൂര്‍ ജേതാക്കളായി. മുഗു റോഡിയന്‍സിനെ പരാജയപ്പെടുത്തിയാണ് സ്റ്റാര്‍ ഫേസ് കണ്ണൂര്‍ തുടര്‍ച്ചയായി രണ്ടാംതവണയും ട്രോഫി നേടിയത്.
ടൂര്‍ണമെന്റും സൗഹൃദ സംഗമവും ഷംസു ഉദ്ഘാടനം ചെയ്തു. ബഷീര്‍ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. മുനീര്‍ ഉര്‍മി സ്വാഗതം പറഞ്ഞു. മൊയ്തീന്‍ കണ്ണൂര്‍ പാരഗണ്‍ മുഖ്യാതിഥിയായിരുന്നു. ഇസ്മായില്‍ ഹാജി കണ്ണൂര്‍, നൗഷാദ് മുഗു റോഡ്, ഹൈദര്‍ ഉര്‍മി, സത്താര്‍ കറാമ, മുഹമ്മദ് കുഞ്ഞി പടലട്ക്കം സംബന്ധിച്ചു.
Post a Comment
0 Comments