മംഗളൂരു (www.evisionnews.co): ചെന്നൈ- മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാളം തെറ്റി. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ സമീപത്തു വെച്ചാണ് അപകടമുണ്ടായത്. രാവിലെ 6.30നാണ് സംഭവം. രണ്ട് ബോഗികളാണ് പാളത്തില്‍ നിന്ന് തെന്നി മാറിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സാങ്കേതിക പിഴവാണ് ട്രെയിനിന്റെ ബോഗികള്‍ പാളം തെറ്റാന്‍ കാരണം.
സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലേക്ക് കയറുന്ന ഭാഗത്താണ് കോച്ചുകള്‍ പാളം തെറ്റിയത്. എന്‍ജിനും പാര്‍സല്‍ സാധനങ്ങള്‍ കയറ്റുന്ന വാഗണും ആണ് തെന്നിമാറിയത്. സംഭവം നടന്ന ഉടന്‍ തന്നെ തകരാര്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ ആരംഭിച്ചു.
സിഗ്നല്‍ സംവിധാനത്തിന് തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും മൂന്നു മണിക്കൂറിനുള്ളില്‍ അറ്റകുറ്റപണി നടത്തി അത് പരിഹരിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇതോടെ ഷൊര്‍ണൂരില്‍ നിന്നും കോഴിക്കോട്, തൃശ്ശൂര്‍ ഭാഗങ്ങളിലേക്കും പാലക്കാട് ഭാഗത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം മുടങ്ങി. തൃശൂര്‍- പാലക്കാട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടില്ല.
Post a Comment
0 Comments