വയനാട് (www.evisionnews.co): പശു കടത്തരോപിച്ച് മൂന്നു യുവാക്കളുടെ മേല്‍ എന്‍.എസ്.എ (നാഷണല്‍ സെക്യൂരിറ്റി ആക്റ്റ്) ചുമത്തിയ കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശ് സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് എം.എസ്.എഫ് ദേശീയ കമ്മിറ്റി. ഉത്തരേന്ത്യയില്‍ ബി.ജെ.പി സര്‍ക്കാറുകള്‍ നടപ്പിലാക്കിവരുന്ന ഭരണകൂട ഭീകരത അതേപടി തുടരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മതേതര സര്‍ക്കാരിന് ഭൂഷണമല്ലെന്ന് എം.എസ്.എഫ് ദേശീയ ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
ജാതിമത ഭേദമന്യേ ഉത്തരേന്ത്യയിലെ സാധാരണക്കാരുടെ ജീവിതോപാധിയാണ് കന്നുകാലി വ്യാപാരവും പരിപാലനവും. ഈ ജീവിതോപാധിയെ തകര്‍ക്കുക വഴി കുത്തകകളെ സഹായിക്കാനുള്ള ഒളിയജണ്ടയാണ് സംഘ്പരിവാറിനുള്ളത്. അധികാരത്തിലെത്താനുള്ള കുറുക്കു വഴിയായ വര്‍ഗീയത വളര്‍ത്തുന്നതിനും ബി.ജെ.പി. ഈവിഷയത്തെ സമര്‍ത്ഥമായി ഉപയോഗിച്ചു. ഇതിന്റെ പേരില്‍ നിരവധി യുവാക്കളെ പീഡിപ്പിക്കുകയും ആള്‍ക്കൂട്ട കൊലപാതകം നടത്തുകയും ചെയ്തതിന് എതിരെയുള്ള വികാരത്തിന്റെ വിധിയെഴുത്തായിരുന്നു രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്. ദളിത് -മുസ്ലിം -പിന്നോക്ക വിഭാഗങ്ങളുടെ ജീവിതോപാധിയായ കന്നുകാലി വളര്‍ത്തലും വ്യാപാരവും സംരക്ഷിക്കുന്നതിന് പകരം ബിജെപി നയങ്ങള്‍ പിന്തുടര്‍ന്ന് പശുകടത്തരോപിച്ചു അന്യായമായി എന്‍.എസ്.എ.ചുമത്തിയ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നടപടിയെ എം.എസ്.എഫ്. ശക്തമായി അപലപിച്ചു. ദേശീയ സെക്രട്ടറി ഇ. ഷമീര്‍ അവതരിപ്പിച്ചു. സോണല്‍ സെക്രട്ടറി അസീസ് കളത്തൂര്‍ പിന്തുണച്ചു.
Post a Comment
0 Comments