അജ്മാന്‍ (www.evisionnews.co): അജ്മാന്‍ അംറിയ ഗ്രൗണ്ടില്‍ നടന്ന യു.എ.ഇ കുമ്പഡാജെ പഞ്ചായത്ത് പ്രീമിയര്‍ ലീഗ് സീസണ്‍ രണ്ട് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സത്താര്‍ മുക്കൂര്‍ മാനേജറും ഹാഷിം ഓണറുമായിട്ടുള്ള ഫസ്സ ബ്ലാസ്റ്റേര്‍സ് ചാമ്പ്യന്മാരായി. ചാമ്പ്യന്മാര്‍ക്ക് ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ദുല്ല ബെളിഞ്ചവും റണ്ണറപ്പായ ഡ്രാഗണ്‍ പോപ്പ് ടീമിന് കുമ്പഡാജെ പഞ്ചായത്ത് യു.എ.ഇ കോര്‍ഡിനേഷന്‍ ജനറല്‍ സെക്രട്ടറി ഷാഫി മാര്‍പ്പനടുക്കവും ട്രോഫി നല്‍കി.
മാന്‍ ഓഫ് ദി സിരീസ് സാദിഖ് ഗല്ലി, ബെസ്റ്റ് ബാട്‌സമാന്‍ ഷുഹൈബ് അന്നടുക്ക, ബെസ്റ്റ് ബൗളര്‍ സുബൈര്‍ ചെറൂണി, ബെസ്റ്റ് കീപ്പര്‍ വൈ. നാസര്‍ കുമ്പഡാജെ തുടങ്ങിയവര്‍ക്ക് ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം സെക്രട്ടറി എം.എസ് ഹമീദ് സമ്മാനം നല്‍കി. വിജയികളെ കെ.എം.സി.സി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി അഭിനന്ദിച്ചു.
Post a Comment
0 Comments