Type Here to Get Search Results !

Bottom Ad

പെരിയ ഇരട്ടക്കൊലപാതകം: യൂത്ത് കോണ്‍ഗ്രസ് ഡി.വൈ.എസ്.പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം അണപൊട്ടി


കാഞ്ഞങ്ങാട് (www.evisionnews.co): പെരിയ കല്യോട്ടെ ഇരട്ടക്കൊലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം അണപൊട്ടി. അക്രമാസക്തരായ പ്രവര്‍ത്തകര്‍ പോലീസിന്റെ ബാരിക്കേടുകള്‍ തകര്‍ത്തെറിഞ്ഞു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വിലക്കിയെങ്കിലും സ്ത്രീകള്‍ അടക്കമുള്ള നൂറുകണക്കിന് പ്രവര്‍ത്തകര്‍ പോലീസിനെതിരെ തിരിഞ്ഞു പോലീസ് ഉയര്‍ത്തിയ ബാരിക്കേടുകള്‍ നാലും പോലീസിന്റെ പ്രതിരോധത്തെ പോലും വെല്ലുവിളിച്ച് തകര്‍ക്കുകയായിരുന്നു.

ഒടുവില്‍ പോലീസിനും മറയായി കോണ്‍ഗ്രസ് നേതാക്കള്‍ നിലയുറപ്പിക്കുകയായിരുന്നു. ജലപീരങ്കി ഉള്‍പ്പെടെ സജ്ജമാക്കിയിരുന്നുവെങ്കിലും പോലീസ് തികച്ചും സംയമനം പാലിക്കുകയായിരുന്നു. ബാരിക്കേട് തകര്‍ത്തിട്ടും കലിയടങ്ങാത്ത പ്രവര്‍ത്തകര്‍ പോലീസിന് നേരെ പാഞ്ഞടുത്തപ്പോഴാണ് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, പി.എ അഷ്റഫലി, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍ എന്നിവര്‍ പോലീസിന് മുന്നിലായി അണിനിരന്ന് പ്രവര്‍ത്തകരോട് ശാന്തരാകാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകരുടെ പ്രതിഷേധം അടങ്ങിയില്ല. നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്ന് ആരംഭിച്ച മാര്‍ട്ട് കെപിസിസി പ്രചരണ സമിതി ചെയര്‍മാന്‍ കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad