കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ അന്തരീക്ഷ താപം ഉയര്‍ന്നേക്കാവുന്ന സാഹചര്യത്തില്‍ സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പകല്‍ സമയങ്ങളില്‍ പ്രത്യേകിച്ച് 12 മണി മുതല്‍ ഉച്ച കഴിഞ്ഞ് 3 മണി വരെ തുറന്ന സ്ഥലത്ത് വെയിലേല്‍ക്കുന്ന ജോലികളില്‍ നിന്നും മാറിനില്‍ക്കണം. അന്തരീക്ഷ താപം ഒരുപരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്കു കളയുന്നതിനു തടസം നേരിടുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലാകുന്നു. ഇത്തരമൊരു അവസ്ഥയെയാണ് സൂര്യാഘാതം എന്ന് പറയുന്നത്. വെയില്‍ നേരിട്ട് ഏല്‍ക്കുന്ന കൈകളുടെ പുറംഭാഗം, മുഖം, നെഞ്ചിന്റെ പുറംഭാഗം, കഴുത്തിന്റെ പിന്‍വശം തുടങ്ങിയ ശരീരഭാങ്ങളില്‍ സൂര്യതാപമേറ്റ് ചുവന്നു തടിക്കുകയും വേദനയും പൊള്ളലുമാണ് സാധാരണ ഉണ്ടാകുന്നത്. ചിലര്‍ക്ക് തീപ്പൊളളല്‍ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്നത് പോലെയുളള കുമിളകളും പൊളളലേറ്റ ഭാഗങ്ങളില്‍ ഉണ്ടാകാറുണ്ട്. ഇങ്ങനെ ഉണ്ടായാല്‍ ഡോക്ടറെ സമീപിച്ച് ചികിത്സ തേടണം.
Post a Comment
0 Comments