ഉദുമ (www.evisionnews.co): മത്സ്യബന്ധനം നടത്തുന്നതിനിടെ നടുക്കടലില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട മത്സ്യത്തൊഴിലാളി കരക്കെത്തിക്കുന്നതിനിടെ തോണിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ബേക്കല്‍ തമ്പുരാന്‍ വളപ്പിലെ പരേതരായ മാധവന്‍ മൂത്ത ആയത്താരുടെയും തുളസിയുടെയും മകന്‍ വേണു (47)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ ബേക്കലില്‍ നിന്നും മത്സ്യബന്ധനത്തിന് പോയതായിരുന്നു.
ഇതിനിടയില്‍ നടുക്കലില്‍വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട വേണുവിനെ ഒപ്പമുണ്ടായിരുന്നവര്‍ കരക്കെത്തിക്കുന്നതിനിടെ തോണിയില്‍ നിന്നും കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഉദുമയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: ബേബി. മക്കള്‍: ഹരിത, ഹരീഷ, ഹരി. സഹോദരങ്ങള്‍: ബാബു, സുരേശന്‍, ജയ, രോഹിണി, ദേവി.
Post a Comment
0 Comments