Type Here to Get Search Results !

Bottom Ad

സംസ്ഥാനതല ഓപ്പണ്‍ ക്വിസ് മത്സരം ഫെബ്രു: 17ന്

കാസര്‍കോട് (www.evisionnews.co): പെരിയ ഗവ. പോളി ടെക്‌നിക് കോളജ് ഇലക്ട്രിക്കല്‍ എഞ്ചിനീറിംഗ് അസോസിയേഷന്‍ ക്വിസ് ക്ലബിന്റെയും കാസര്‍കോടിനൊരിടം കൂട്ടായ്മയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓപ്പണ്‍ ക്വിസ് മത്സരം ഫെബ്രുവരി 17ന് രാവിലെ 9.30ന് ആരംഭിക്കും. രണ്ടു പേരടങ്ങുന്ന ടീമായാണ് മത്സരം. ജില്ലാ കലക്ടര്‍ ഡോ: ഡി. സജിത് ബാബു മത്സരം ഉദ്ഘാടനം ചെയ്യും. ബിച്ചു സി. എബ്രഹാം ക്വിസ് മാസ്റ്ററായിരിക്കും. വിജയികള്‍ക്ക് യഥാക്രമം 10000, 8000, 5000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും. ഫൈനലില്‍ രണ്ടു ടീമുകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നായിരിക്കും. രജിസ്ട്രേഷന്‍ ഫീസ്: 200 രൂപ. ബന്ധപ്പെടേണ്ട നമ്പര്‍: 9400432357, 9656946625.

Post a Comment

0 Comments

Top Post Ad

Below Post Ad