Type Here to Get Search Results !

Bottom Ad

കാന്‍സര്‍ രോഗ വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം ഇനി ഹെല്‍ത്ത് മാളില്‍


കാസര്‍കോട് (www.evisionnews.co): കാന്‍സര്‍ രോഗങ്ങള്‍ ചികിത്സിക്കാനും രോഗം വരുന്നതിനെ തടയാനുള്ള മുന്‍കരുതലുകളെ കുറിച്ചും കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് ഫെബ്രുവരി പത്തിന് രാവിലെ 10മണിക്ക് കാസര്‍കോട് പ്രൈംലൈഫ് ഹെല്‍ത്ത് മാള്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോട് എ.എസ്.പി ഡി. ഷില്‍പ്പ ഉദ്ഘാടനം ചെയ്യും. ഹെല്‍ത്ത് മാള്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.ബി യൂസഫ് അധ്യക്ഷത വഹിച്ചു. മൂത്രാശയ കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍, ബ്രെസ്റ്റ് കാന്‍സര്‍, വായയിലെ കാന്‍സര്‍, ശ്വാസകോശ കാന്‍സര്‍ എന്നീ വിവിധതരം കാന്‍സറുകളെ കുറിച്ച് കാന്‍സര്‍ രോഗ വിദഗ്ദരായ ഡോ. അത്യമാന്‍, ഡോ. സന്തോഷ് റാവു, സോ. ശരത്ചന്ദ്ര ശങ്കര്‍, യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് സലീം, പത്തോളജിസ്റ്റ് ഡോ. സാഹിദ അബൂബക്കര്‍ ക്ലാസെടുക്കും.

വനിതാസെല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ നിര്‍മല, കാസര്‍കോട് പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.വി മനോജ്, സബ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാര്‍, ജനമൈത്രി പൊലീസ് സി.ആര്‍.ഒ- കെ.പി.വി രാജീവന്‍, കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എ.കെ മൊയ്തീന്‍ കുഞ്ഞി, കാസര്‍കോട് മുനിസിപ്പാലിറ്റി കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സുഹറ സംബന്ധിക്കും. തുടര്‍ന്ന് കുറഞ്ഞ നിരക്കില്‍ കാന്‍സര്‍ രോഗ നിര്‍ണയ ചെക്കപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.  എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിലും ഓങ്കോളജി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചെക്കപ്പ് ഉണ്ടായിരിക്കും. 04994 222226, 95443 22226.


Post a Comment

0 Comments

Top Post Ad

Below Post Ad