അബൂദാബി (www.evisionnews.co): ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അബുദാബി ചാപ്റ്റര്‍ ഫുഡ് ലാന്‍ഡ്സ് റസ്റ്റോറന്റില്‍ സംഘടിപ്പിച്ച എംഐസി മീറ്റ് പ്രമുഖ പണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവി ഉദ്ഘാടനം ചെയ്തു. അഷ്റഫ് മൗവ്വല്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ വ്യവസായി അബൂബക്കര്‍ കുറ്റിക്കോല്‍, കെഎംസിസി സംസ്ഥാന ട്രഷറര്‍ പികെ അഹമ്മദ് ബല്ലാകടപ്പുറം, കേന്ദ്ര കമ്മിറ്റി നേതാക്കളായ മൊയ്തീന്‍ കുട്ടി ഹാജി പട്ടുവത്തില്‍, ഖത്തര്‍ അബ്ദുല്ല ഹാജി ഉദുമ, ചെര്‍ക്കളം അഹമ്മദ് മുസ്ലിയാര്‍ പ്രസംഗിച്ചു.
പരിപാടിയില്‍ എം.ഐ.സി കേന്ദ്ര കമ്മിറ്റി നേതാക്കള്‍ക്ക് ഉപഹാരം നല്‍കി. മൊയ്തീന്‍ കുട്ടി ഹാജി, ഖത്തര്‍ അബ്ദുല്ല ഹാജി, ചെര്‍ക്കളം അഹമ്മദ് മുസ്ലിയാര്‍, നെക്കര അബൂബക്കര്‍ ഹാജി എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ അബൂബക്കര്‍ മാണിക്കോത്ത്, സേഫ് ലൈന്‍ എം.ഡി അബൂബക്കര്‍ കുറ്റിക്കോല്‍, ഇസ്മായില്‍ മാണിക്കോത്ത്, എംഐസി അബുദാബി ചാപ്റ്റര്‍ പ്രസിഡണ്ട് അഷ്റഫ് മൗവ്വല്‍ എന്നിവര്‍ നല്‍കി. അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍, ഹനീഫ് പടിഞ്ഞാര്‍മൂല, മുജീബ് മൊഗ്രാല്‍, ഇബ്രാഹിം കുണിയ, സലാം ആലൂര്‍ മാങ്ങാട്, ഷമീം ബേക്കല്‍, ഉസ്മാന്‍ ബെള്ളിപ്പാടി, അഷ്റഫ് പൂച്ചക്കാട്, ഖാലിദ് പുത്തിരി, അബ്ദുല്ല ബെണ്ടിച്ചാല്‍, യു.എം നൂറുല്‍ അമീന്‍, അഷ്റഫ് മീനാപ്പീസ് സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി അനീസ് മാങ്ങാട് സ്വാഗതവും ട്രഷറര്‍ നൗഷാദ് മിഹ്റാജ് നന്ദിയും പറഞ്ഞു.
Post a Comment
0 Comments