\
കാസര്‍കോട് (www.evisionnews.co): യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ എ. പീതാംബരനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ശേഷം തുടര്‍നടപടികള്‍ക്കായി ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്ന് പൊലീസ് കോടതിയില്‍ ബോധിപ്പിച്ചു. കൂടുതല്‍ പ്രതികളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം കൊലപാതകം രാഷ്ട്രീയ വിരോധമാണെന്നും പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരാണെന്നും റിമാന്റിംഗ് റിപ്പോര്‍ട്ട്. അക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണെന്നും പ്രതി കുറ്റംസമ്മതം നടത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. ഒന്നാം പ്രതി ഇരുമ്പ് പൈപ്പ് കൊണ്ടും മറ്റുള്ളവര്‍ വാള്‍ കൊണ്ടും അക്രമിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
മുറിവുകള്‍ മാരകമെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. പീതാംബരനുമായി പൊലീസ് ബുധനാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. കൃത്യത്തിനു ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. വെട്ടാന്‍ ഉപയോഗിച്ച വാളുംമര്‍ദിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡുകളുമാണ് ലഭിച്ചത്. ആയുധങ്ങള്‍ പ്രതി തിരിച്ചറിഞ്ഞു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം വൈദ്യപരിശോധന്ക്ക് വിധേയനാക്കി.
Post a Comment
0 Comments