(www.evisionnews.co) ഇന്ത്യക്കെതിരെ ഇനി സൈനിക നടപടികള്‍ പാടില്ലെന്ന് പാകിസ്ഥാനോട് അമേരിക്ക. പാക് മണ്ണിലെ ഭീകരര്‍ക്കെതിരെ ശക്തമായ നടപടി ഉടന്‍ എടുക്കണമെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഇന്ത്യയോടും പാകിസ്ഥാനോടും സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്നും മൈക്ക് പോംപിയോ ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാനം നിലനിര്‍ത്തണമെന്നും ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്തു പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം, ജമ്മു കശ്മീരില്‍ വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍ രംഗത്ത് എത്തി. അതിര്‍ത്തിയില്‍ പാക് സൈനികര്‍ കരാര്‍ ലംഘിച്ച് വെടിവെപ്പ് തുടരുകയാണ്. ഗ്രാമീണരെ മറയാക്കി മോര്‍ട്ടാര്‍, മിസൈല്‍ ആക്രമണം പാകിസ്ഥാന്‍ നടത്തി. ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. ഇതോടെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്.
പ്രദേശത്തെ വീടുകളില്‍ നിന്നാണ് മോര്‍ട്ടാര്‍ ആക്രമണങ്ങളും മിസൈല്‍ ആക്രമണങ്ങളും നടക്കുന്നത്. എന്നാല്‍ പ്രദേശവാസികളില്‍ നിന്ന് അകലെയുള്ള പാക് പോസ്റ്റുകളാണ് ഇന്ത്യ ലക്ഷ്യമിട്ടതെന്നും സൈനിക വക്താവ് പറഞ്ഞു. തിരിച്ചടിച്ച ഇന്ത്യ പാകിസ്ഥാന്റെ അഞ്ച് സൈനിക പോസ്റ്റുകള്‍ തകര്‍ത്തുവെന്ന് സൈന്യം അറിയിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് പാക് സൈന്യം ആക്രമണം തുടങ്ങിയത്.
Post a Comment
0 Comments