തൃക്കരിപ്പൂര്‍ (www.evisionnews.co): മിനി ലോറിയിടിച്ച് പരിക്കേറ്റ് ആശുപത്രിയിലായിരുന്ന വാദ്യ കലാകാരന്‍ മരിച്ചു. തൃക്കരിപ്പൂര്‍ ഈയക്കാട്ടെ പരേതനായ ടി.എം ദാമോദരന്‍ തിരുമുമ്പ്- കാഞ്ഞിരപ്പുഴ അംബുജാക്ഷി അമ്മ ദമ്പതികളുടെ മകന്‍ കാഞ്ഞിരപ്പുഴ രവീന്ദ്രന്‍ (54)ആണ് മരിച്ചത്. മൂന്നുദിവസം മുമ്പ് വായനശാലയില്‍ നിന്ന് പത്രം വായിച്ച് പുറത്തേക്കിറങ്ങുന്നിതിനിടെ മിനി ലോറി ഇടിക്കുകയായിരുന്നു അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്. ഭാര്യ: രമ (അധ്യാപിക, മാന്യഗുരു യു.പി സ്‌കൂള്‍ കരിവെള്ളൂര്‍). മക്കള്‍: രജത് രവീന്ദ്രന്‍ (സൗണ്ട് എഞ്ചിനീയര്‍, ചെന്നൈ), ശരത് രവീന്ദ്രന്‍ (വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: രാധാകൃഷ്ണന്‍ (എല്‍ഐസി ഏജന്റ്), സോമരാജന്‍ (റിട്ട. അധ്യാപകന്‍), ഉണ്ണിക്കൃഷ്ണന്‍.
Post a Comment
0 Comments