കാസര്‍കോട് (www.evisionnews.co): പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍. രണ്ടു ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താന്‍ ഡി.ജി.പി കര്‍ണാടക പോലീസിന്റെ സഹായവും തേടി. ജില്ലാ ക്രൈംബ്രാഞ്ചിനെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം. പ്രദീപ് കുമാറിനാണ് അന്വേഷണ ചുമതല.
പെരിയ കല്യോട്ടെ കൃപേഷ്, ശരത് ലാല്‍ എന്നിവരാണ് ഇന്നലെ രാത്രി എട്ടുമണിയോടെ ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ കൊല്ലപ്പെട്ടത്. കാറിലെത്തിയ മൂന്നംഗ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു.
Post a Comment
0 Comments