(www.evisionnews.co) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പലതവണ പരോക്ഷമായി വിമര്‍ശിക്കുന്ന കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയുടെ റോഡ് വികസനത്തിന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ കയ്യടി. രാജ്യത്തെ അടിസ്ഥാന സൗകര്യവികസനത്തില്‍ ഗഡ്കരി മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്ന് ലോകസഭയില്‍ കോണ്‍ഗ്രസിനെ നയിക്കുന്ന സോണിയ ഗാന്ധി പറഞ്ഞു.
ലോകസഭയില്‍ നടന്ന ചോദ്യോത്തര വേളയില്‍ രാജ്യത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട് വിശദമായ വിവരണം നല്‍കിയ ഗഡ്കരി തന്റെ ഉത്തരവാദിത്വം നിറവേറ്റിയതിന് അതാതു മണ്ഡലങ്ങളിലെ എംപിമാര്‍ രാഷ്ട്രീയ വൈരം മറന്ന് തന്നെ അഭിനന്ദിച്ചിരുന്നുവെന്ന് ലോകസഭയില്‍ പറഞ്ഞു. ഇതോടെ, ഡെസ്‌കില്‍ അടിച്ച് ബിജെപി എംപിമാര്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.
Post a Comment
0 Comments