കാസര്‍കോട് (www.evisionnews.co): പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ പ്രതികള്‍ വടിവാളുമായി ഒരാഴ്ച മുന്‍പു കൊലവിളി നടത്തുന്ന വിഡിയോ പുറത്ത്. ടിക് ടോക്കില്‍ പബ്ലിഷ് ചെയ്ത വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കേസിലെ രണ്ടാം പ്രതി സജി ജോര്‍ജും ഏഴാം പ്രതി ജി.ഗിജിന്‍ എന്നിവര്‍ വടിവാളുമായി നൃത്തംചെയ്യുന്ന ദൃശ്യങ്ങളാണിത്. പശ്ചാത്തല സംഗീതം കൂടി ചേര്‍ത്തു വാട്സാപ് സ്റ്റാറ്റസ് ആയാണ് വിഡിയോ പോസ്റ്റിയത്.
സജിയുടെ എച്ചിലടുക്കത്തെ കട ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അക്രമികള്‍ കത്തിച്ചിരുന്നു. ഈ കടയില്‍ നിന്ന് വടിവാളുമായി പുറത്തേക്കു വരുന്ന സജി വാള്‍ എതിര്‍വശത്തു നില്‍ക്കുന്ന ഗിജിന് എറിഞ്ഞു കൊടുക്കുന്നതും തുടര്‍ന്ന് ഇരുവരും കാറില്‍ കയറുന്നതുമാണു ദൃശ്യത്തിലുള്ളത്. സിപിഎമ്മിന്റെ പ്രാദേശിക കമ്മിറ്റി ഓഫിസിന് സമീപത്താണ് ഈകട. കടയുടെ പുറകില്‍ നിന്ന് ഏതാനും ദിവസം മുമ്പു വടിവാള്‍ പിടിച്ചെടുത്തിരുന്നെങ്കിലും പോലീസ് കേസ് ഒതുക്കിത്തീര്‍ത്തതായും ആരോപണമുണ്ട്.
കടപ്പാട്: ജയ്ഹിന്ദ് ടിവി
Post a Comment
0 Comments