Type Here to Get Search Results !

Bottom Ad

അരിയില്‍ ഷുക്കൂര്‍ വധം: സി.ബി.ഐക്ക് കോടതിയില്‍ തിരിച്ചടി: അനുബന്ധ കുറ്റപത്രം മടക്കി


തലശേരി (www.evisionnews.co): അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐയുടെ അന്വേഷണസംഘം സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം തലശേരി സെഷന്‍സ് കോടതി മടക്കി. പി. ജയരാജനും ടി.വി രാജേഷും ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ വധഗൂഢാലോചന ചുമത്തിയ കുറ്റപത്രമാണ് കോടതി മടക്കിയത്. 

വിചാരണ മാറ്റാനുള്ള അധികാരം കോടതിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. 2012ലെ കേസാണ് ഇതെന്നും ഇപ്പോള്‍ 2019 ആയെന്നും കോടതി സി.ബി.ഐയെ ഓര്‍മിപ്പിച്ചു. കുറ്റപത്രവുമായി സി.ബി.ഐക്ക് ഹൈകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കുറ്റപത്രം പരിഗണിക്കുന്നതിനിടെയാണ് വിചാരണ എറണാകുളത്തെ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം സി.ബി.ഐ ഉന്നയിച്ചത്. കൊലക്കുറ്റം ചുമത്തിയതിനെതിരെ പി.ജയരാജനും ടി.വി രാജേഷ് എം.എല്‍.എയുമടക്കമുള്ള ആറ് പ്രതികള്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വിടുതല്‍ ഹരജിയും നല്‍കിയിട്ടുണ്ട്.

പി. ജയരാജനും രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതി പരിഗണിച്ചില്ല. ഏതു കോടതിയാണു കുറ്റപത്രം പരിഗണിക്കേണ്ടത് എന്നു തീരുമാനിച്ചതിനു ശേഷം വിടുതല്‍ ഹര്‍ജി പരിഗണിക്കാമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം കൊച്ചി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കിയതിനെ തുടര്‍ന്നാണ് സി.ബി.ഐ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad