Type Here to Get Search Results !

Bottom Ad

ട്രെയിന്‍ സമയം പ്രത്യേക സര്‍വീസുകള്‍ക്കായി മാറ്റരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍


കാസര്‍കോട് (www.evisionnews.co): സ്ഥിരം തീവണ്ടികള്‍ക്കായി നിശ്ചയിച്ചിരിക്കുന്ന സമയം ആഴ്ചയിലൊരിക്കലുള്ള പ്രതേ്യക സര്‍വീസുകള്‍ക്ക് വേണ്ടിമാറ്റുന്ന രീതി റെയില്‍വെ ഉപേക്ഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കാലങ്ങളായി യാത്ര ചെയ്യുന്നവര്‍ക്ക് സൗകര്യ പ്രദമായിരുന്ന തീവണ്ടികളുടെ സമയക്രമം പരിഷ്‌കരിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ നോക്കേണ്ടത് സേവന മേഖലയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ബാധ്യതയാണെന്നും കമ്മീഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ ഉത്തരവില്‍ പറഞ്ഞു.

തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോകുന്ന മലബാര്‍ എക്‌സ്പ്രസിന്റെ സമയക്രമം പരിഷ്‌കരിച്ചത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ള സ്ഥിരയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. നീലേശ്വരം സ്വദേശി ടി.വി സുധാകരന്റെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്. 

പുതുതായി ആരംഭിച്ച അന്തേ്യാദയ ഉള്‍പ്പെടെയുള്ള തീവണ്ടികള്‍ക്ക് വേണ്ടിയാണ് മലബാര്‍ എക്‌സ്പ്രസിന്റെ സമയം പുതുക്കിയതെന്ന് റെയില്‍വെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ ബൈന്തൂര്‍ പാസഞ്ചര്‍ ലാഭകരമല്ലാത്തതിനാല്‍ പുനരാരംഭിക്കില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. തീവണ്ടികളുടെ സമയക്രമം മാറ്റുന്നതിന് മുമ്പ് ജനപ്രതിനിധികളുടെ അഭിപ്രായം കേള്‍ക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. 

ദൈനംദിന ജീവിതത്തില്‍ കൃത്യതയും വിശ്വാസ്യതയും നിലനിര്‍ത്താന്‍ ജനങ്ങളെ സഹായിക്കുന്ന മഹാ സംവിധാനമായ റെയില്‍വേ ഉദാസീനമായി ജോലി നിറവേറ്റരുതെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെയും ആസ്പത്രികളുടെയും പ്രവര്‍ത്തന സമയം തീവണ്ടി സമയം മാറ്റുമ്പോള്‍ പരിഗണിക്കണം. ചെന്നൈ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്കും പാലക്കാട് ഡിവിഷണല്‍ മാനേജര്‍ക്കുമാണ് ഉത്തരവ് നല്‍കിയത്. 




Post a Comment

0 Comments

Top Post Ad

Below Post Ad