കാസര്‍കോട് (www.evisionnews.co): ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ തല പൂക്കുല പോലെ ചിതറിക്കുമെന്ന സി.പി.എം നേതാക്കളുടെ കൊലവിളി പ്രസംഗത്തിന് സമാനമാണ് സി.പി.എം നേതാവ് വി.പി.പി മുസ്തഫയുടെ കാസര്‍കോട്ടെ പ്രസംഗമെന്ന് ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.കെ രമ. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അവര്‍.
മുസ്തഫയുടെ പ്രസംഗത്തോടെ കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലപാതകത്തില്‍ സി.പി.എം നേതൃത്വത്തിന്റെ പങ്ക് നിസംശയം തെളിഞ്ഞിരിക്കുകയാണെന്നും നേതാക്കള്‍ക്കെതിരെയും അന്വേഷണം വേണമെന്നും രമ ആവശ്യപ്പെട്ടു.
ഇവിടെ ശരത്‌ലാലിനെയും കൃപേഷിനെയും കൊല്ലുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ഇതേ രീതിയില്‍ കൊലവിളിപ്രസംഗം നടത്തി. തങ്ങളിതാ ജീവനെടുക്കാന്‍ തയാറെടുത്തിരിക്കുന്നുവെന്ന ധ്വനി നാടിന് നല്‍കുകയാണ് സി.പി.എം നേതാക്കള്‍ ചെയ്യുന്നത്. ഒരാള്‍ മാത്രം പ്ലാന്‍ ചെയ്താല്‍ ഇത്രയും ഹീനമായ കൊല നടത്താനാകില്ല. ഒരാളുടെ വ്യക്തി വിദ്വേഷം മാത്രമാണ് രണ്ടു യുവാക്കളെ കൊന്നൊടുക്കാന്‍ കാരണമായതെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. പോലീസ് കേസ് അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികള്‍ പിടിയിലാകില്ലെന്നും പഴുതടച്ച അന്വേഷണം വേണമെന്നും രമ പറഞ്ഞു.
Post a Comment
0 Comments