മേല്‍പറമ്പ് (www.evisionnews.co): ചെമ്മനാട് പഞ്ചായത്തില്‍ മേല്‍പറമ്പ് പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ഫെബ്രുവരി 17 ന് ആരംഭിക്കും. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി മേല്‍പറമ്പ് പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് നിര്‍വഹിക്കുക. ജില്ലയിലെ മൂന്നാമത്തെ ഹൈവെ പോലീസ് സ്റ്റേഷനാണിത്.
കാസര്‍കോട് പോലീസ് സ്റ്റേഷന്‍ കഴിഞ്ഞാല്‍ ഹൈവേയ്ക്ക് സമീപം പോലീസ് സ്റ്റേഷന്‍ ഉള്ളത് നീലേശ്വരത്താണ്. ഇവയ്ക്ക് മധ്യഭാഗത്തായാണ് പുതിയ പോലീസ് സ്റ്റേഷന്‍ വരുന്നത്. കളനാട്, ചെമ്മനാട്, തെക്കില്‍, ബാര, പെരുമ്പള എന്നീ സ്ഥലങ്ങളാണ് മേല്‍പറമ്പ് പോലീസ് സ്റ്റേഷന് കീഴില്‍ വരുന്നത്. 36 പോലീസുകാരുടെ സേവനം ഇവിടെ ലഭ്യമായിരിക്കും. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും രണ്ട് സബ് ഇന്‍സ്‌പെക്ടറും ഒരു അസി. സബ് ഇന്‍സ്‌പെക്ടറും അഞ്ച് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും 20 സിവില്‍ പോലീസ് ഓഫീസറും അഞ്ച് വനിതാ സിവില്‍ പോലീസ് ഓഫീസറും രണ്ട് ഡ്രൈവറും ഉണ്ടായിരിക്കും. ഇരുനില വാടക കെട്ടിടത്തിലാണ് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക.
Post a Comment
0 Comments