കാസര്‍കോട് (www.evisionnews.co): ഹാഷിഷ് ഓയിലുമായി യുവാവ് ഖത്തറില്‍ ജയിലിലായ സംഭവത്തില്‍ ഒരുപ്രതിയെ കൂടി പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് ആറങ്ങാടി നിലാംഗരയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കെ.കെ റാസിഖിനെ (28)യാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്.
അണങ്കൂരിലെ ശിഹാബിന്റെ (21) പിതാവ് ടി.എച്ച് അബ്ദുല്ലയുടെ പരാതിയിലാണ് അറസ്റ്റ്. കേസില്‍ നാലുപേര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തിരുന്നു. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് അഞ്ചില്ലത്ത് ഹൗസില്‍ അഹമ്മദ് കബീര്‍, (24) അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ അബ്ദുര്‍ റിയാസ് (21) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മടിക്കൈ കുട്ടിച്ചാല്‍ സ്വദേശി ഇനിയും പിടിയിലാകാനുണ്ട്.
2018 നവംബറിലാണ് കേസിനാസ്പദമായ സംഭവം. കബീറിന്റെ നേതൃത്വത്തിലുള്ള സംഘം മരുന്നാണെന്ന് പറഞ്ഞ് നാലു കിലോ ഹാഷിഷ് ഓയില്‍ ശിഹാബിന്റെ കയ്യില്‍ കൊടുത്തുവിട്ട് വഞ്ചിക്കുകയായിരുന്നു. നവംബര്‍ 23ന് രാത്രിയില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനത്തിലാണ് ശിഹാബ് ഖത്തറിലേക്ക് പോയത്. പിറ്റേ ദിവസം പുലര്‍ച്ചെ ഖത്തര്‍ എയര്‍പോര്‍ട്ടിലെത്തിയ ശിഹാബിനെ ഹാഷിഷ് ഓയിലുമായി പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഖത്തറില്‍ ശിഹാബ് പിടിയിലായതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post a Comment
0 Comments