Type Here to Get Search Results !

Bottom Ad

ബി.ജെ.പിയുടെ ഭരണ തുടര്‍ച്ച തടയാന്‍ കോണ്‍ഗ്രസുമായി സഹകരിക്കും: സീതാറാം യച്ചൂരി


ചെന്നൈ (www.evisionnews.co): ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന സൂചന നല്‍കി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. സാധ്യമായ എല്ലാ സംസ്ഥാനങ്ങളിലും പ്രതിപക്ഷ സഖ്യങ്ങള്‍ വേണമെന്ന് എ.കെ ആന്റണിയും പറഞ്ഞു. ഇ. അഹമ്മദ് അനുസ്മരണ വേദിയിലാണ് നേതാക്കളുടെ പ്രതികരണം

കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് എത്തിയ 57 ഇടതു അംഗങ്ങള്‍ രണ്ടായിരത്തി നാലില്‍ യു.പി.എ സര്‍ക്കാരിന് പിന്തുണ നല്‍കിയത് യെച്ചുരി ഓര്‍മ്മിപ്പിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സാധ്യമായ എല്ലാ സംസ്ഥാനങ്ങളിലും പ്രതിപക്ഷ സഖ്യങ്ങള്‍ വേണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി പറഞ്ഞു. ഇ. അഹമ്മദ് അനുസ്മരണ വേദിയിലായിരുന്നു നേതാക്കളുടെ പ്രതികരണം. പരിപാടിക്ക് പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളെല്ലാം എത്തിയിരുന്നു.

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് സി.പി.എം ധാരണയ്ക്കായി നീക്കങ്ങള്‍ സജീവമാകുന്നതിനിടെയാണ് സീതാറാം യെച്ചൂരിയുടെയും എ.കെ ആന്റണിയുടെയും പ്രതികരണങ്ങള്‍. ബിജെപിയെ പരാജയപ്പെടുത്താന്‍ മതേതര പാര്‍ട്ടികളുടെ സഖ്യം ഉണ്ടാക്കണമെന്നായിരുന്നു ആന്റണിയുടെ ആവശ്യം. സഖ്യം സാധ്യമല്ലെങ്കില്‍ മാത്രം സംസ്ഥാനങ്ങളില്‍ പരസ്പരം മത്സരിക്കാമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന സൂചനയാണ് തൊട്ടു പിന്നാലെ പ്രസംഗിച്ച യെച്ചൂരി പറഞ്ഞത്. പി.കെ കുഞ്ഞാലിക്കുട്ടി എംപിയുടെ അധ്യക്ഷതയിലായിരുന്നു അനുസ്മരണ സമ്മേളനം. ഏഴു പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പരിപാടിക്കെത്തിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad