Type Here to Get Search Results !

Bottom Ad

തിരിച്ചടിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഖുറേഷി



(www.evisionnews.co) ഇന്ത്യയുടെ വെല്ലുവിളി നേരിടുമെന്നും വേണ്ട സമയത്ത് തിരിച്ചടി നൽകുമെന്നും പാകിസ്ഥാൻ. പാകിസ്ഥാനെ വെല്ലുവിളിക്കുന്നത് നല്ലതല്ലെന്ന് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി പറഞ്ഞു. ആവശ്യമെങ്കിൽ തിരിച്ചടിക്കാൻ പാകിസ്ഥാന് അവകാശമുണ്ട്. ഇന്ത്യ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും മഹ്‍മൂദ് ഖുറേഷി ആവശ്യപ്പെട്ടു. 

എന്ത് ആക്രമണമുണ്ടായാലും തിരിച്ചടിക്കാൻ പാക് സൈന്യം സ‍ർവസജ്ജമാണെന്നും രാജ്യത്തിന് ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ അതിർത്തി കടന്ന് ആക്രമണം നടത്തിയെന്ന് സമ്മതിച്ച്പാകിസ്ഥാൻ സൈന്യം ആദ്യം ട്വീറ്റ് ചെയ്യുന്നത് ഇന്ത്യൻ സമയം പുലർച്ചെ അഞ്ച് മണിയ്ക്കാണ്. അതായത് 3.45 മുതൽ 4 മണി വരെ ഇന്ത്യ ആക്രമണം നടത്തി ഒരു മണിക്കൂറിന് ശേഷം.

ഇന്ത്യ അതിർത്തി കടന്ന് ആക്രമണം നടത്തിയെന്നാണ് ആദ്യം പാകിസ്ഥാൻ അറിയിച്ചത് . പാക് സൈന്യം ഉടനെത്തന്നെ തിരിച്ചടിച്ചു. ഇന്ത്യൻ വിമാനങ്ങൾ തിരികെപ്പോയെന്നും. മറ്റ് വിവരങ്ങൾ ഉടൻ പുറത്തു വിടാമെന്നുമാണ് പാകിസ്ഥാൻ വ്യക്തമാക്കിയിരുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad