Type Here to Get Search Results !

Bottom Ad

പെരിയ ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരന്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.co): പെരിയ കല്ല്യോട്ട് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ ആസൂത്രകന്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരന്‍ അറസ്റ്റില്‍. പീതാംബരനെ കൂടാതെ മുരളീധരന്‍, വത്സരാജ്, ഹരി, സജി ജോര്‍ജ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പള്ളിക്കരയിലെ പാര്‍ട്ടി ഗ്രാമത്തില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പി. മാരായ എം. പ്രദീപ് കുമാര്‍, ടി.പി രഞ്ജിത്, ജൈസണ്‍ കെ. എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. 

കൊലയാളി സംഘത്തിന് ആവശ്യമായ 'സഹായം നല്‍കിയതോടൊപ്പം ഗൂഢാലോചനയിലും ഇവര്‍ പങ്കാളിയാണെന്ന് പൊലീസ് പറയുന്നു. കൊലപാതക സംഘം സഞ്ചരിച്ചെന്ന് കരുതുന്ന കെ.എല്‍ 14 ജെ 5683 സൈലോ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്യുകയും കൃത്യം നിര്‍വഹിക്കാന്‍ പുറത്തുനിന്ന് ആളുകളെ എത്തിച്ചതടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിച്ചത് പീതാംബരനാണെന്നാണ് വിവരം. ഒപ്പം കൃത്യത്തില്‍ പങ്കെടുത്തവര്‍, അവര്‍ സഞ്ചരിച്ചിരുന്ന വാഹനം എന്നിവയെ കുറിച്ച് വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പീതാംബരനൊപ്പം കൊലപാതകത്തില്‍ പങ്കുള്ള മറ്റു ചിലരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീടുകളില്‍ നിന്നു മാറിനില്‍ക്കുന്ന ചില സി.പി.എം നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. പെരിയ, കല്ല്യോട്ട് മേഖലകളിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. ഞായറാഴ്ച രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട്- കൂരാങ്കര റോഡിലാണ് കൊലപാതകം നടന്നത്. ശരത്തും കൃപേഷും ബൈക്കില്‍ കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിനടുത്തെത്താറായപ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad