ഉപ്പള (www.evisionnews.co): ശബരിമല ഹര്‍ത്താലിന്റെ മറവില്‍ മൃഗീയമായി കൊലപ്പെടുത്താന്‍ ശ്രമിച്ച ബായാര്‍ കരീം മൗലവിയുടെ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ മുസ്‌ലിം ലീഗ് ഹൈകോടതിയെ സമീപിക്കുമെന്ന് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ടി.എ മൂസയും ജനറല്‍ സെക്രട്ടറി എം അബ്ബാസും അറിയിച്ചു
ജനുവരി മൂന്നിന് ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താലിനിടെയാണ് ബായാര്‍ മുളിഗദ്ദെയിലെ അബ്ദുല്‍ കരീമിനെ ഒരു സംഘം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ആണിയടിച്ച പലകകളും മറ്റും കൊണ്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഗുരുതര നിലയില്‍ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ച കരീം മൗലവി രണ്ടാഴ്ച മുമ്പാണ് ആസ്പത്രി വിട്ടത്. സംഭവത്തില്‍ 13 സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിലും അന്വേഷണം ശക്തമാക്കാത്തതിലും യൂത്ത് ലീഗും രംഗത്തെത്തിയിരുന്നു.
Post a Comment
0 Comments