കാസര്‍കോട് (www.evisionnews.co): യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കാസര്‍കോട് പെരിയയില്‍ മാര്‍ച്ച് ഒന്നിന് സി.പി.എമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ യോഗത്തില്‍ പങ്കെടുക്കും. ജില്ലയിലെ എല്ലാ പാര്‍ട്ടി അംഗങ്ങളും നിര്‍ബന്ധമായും വശദീകരണയോഗത്തില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി 17നാണ് കല്യോട്ടിനടുത്ത് ഇരട്ടക്കൊല നടന്നത്. ജീപ്പിലെത്തിയ സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ഇതുവരെ ഏഴുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
സി.പി.എം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരന്‍, സജി ജോര്‍ജ്, ഏച്ചിലടുക്കം സ്വദേശി സുരേഷ്, ഗിജിന്‍, ശ്രീരാഗ്, ഓട്ടോ ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും 19 വയസുകാരന്‍ അശ്വിനുമാണ് അറസ്റ്റിലായത്. അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സി.പി.എമ്മിന്റെ പാര്‍ട്ടി അന്വേഷണ കമ്മീഷനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ സംഭവം പാര്‍ട്ടിതലത്തില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരിയ കല്ല്യാട്ട് അക്രമസ്ഥലം സന്ദര്‍ശിക്കാനെത്തിയ ജനപ്രതിനിധി സംഘത്തെ തടഞ്ഞത് കോണ്‍ഗ്രസ് ഗുണ്ടായിസത്തിന്റെ തെളിവാണെന്നും കോടിയേരി പറഞ്ഞു.
Post a Comment
0 Comments