Type Here to Get Search Results !

Bottom Ad

സംവരണ അട്ടിമറി: കേന്ദ്രത്തിന് താക്കീതായി യൂത്ത് ലീഗ് മാര്‍ച്ച്


കാസര്‍കോട് (www.evisionnews.co): ഭരണഘടന ഭേദഗതിയിലൂടെ സംവരണതത്വങ്ങളെ അട്ടിമറിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും, സാമ്പത്തിക സംവരണം ആദ്യമായി നടപ്പിലാക്കുകയും രാജ്യത്തുടനീളം നടപ്പിലാക്കാന്‍ ബി.ജെ.പി യോടാവശ്യപ്പെടുകയും ചെയ്ത സി.പി.എം സമീപനത്തിനെതിരെയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി കേന്ദ്ര-സംസ്ഥാന ഓഫീസുകളിലേക്ക് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

സാമ്പത്തിക സംവരണമാണ് രാജ്യത്തിന് ആവശ്യമെന്ന് ആദ്യമായി പറഞ്ഞതും അത് നടപ്പിലാക്കിയതും ഇടത്പക്ഷമാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.രാജ്യത്തെ പിന്നോക്ക ന്യൂനപക്ഷങ്ങളുടെ സംവരണാനുകൂല്യങ്ങളെ മുന്നോക്കത്തിന്റെ പേര് പറഞ്ഞ് തടയാന്‍ കേന്ദ്ര ഗവണ്‍മെന്റ് ശ്രമിക്കുമ്പോള്‍ ഇടത് പക്ഷത്തിന്റെ നിലപാട് അവര്‍ക്ക് സഹായകരമാകുന്നുവെന്നും, സംവരണം അട്ടിമറിക്കാന്‍ മുസ്ലിം ലീഗ് അനുവദിക്കില്ലെന്നും കെ.പി.എ മജീദ് പറഞ്ഞു.

യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അദ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, സെക്രട്ടറി കെ.എസ് ഹംസ, ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീന്‍, ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ടി.ഇ അബ്ദുല്ല, അസീസ്മരിക്ക, മൂസ ബി ചെര്‍ക്കള, യൂസുഫ് ഉളുവാര്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എം.അബ്ബാസ്, മൊയ്തീന്‍ കൊല്ലമ്പാടി, എ.എ ജലീല്‍, നാസര്‍ ചായിന്റടി, എം.എ നജീബ്, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, നിസാം പട്ടേല്‍, സെഫുള്ളതങ്ങള്‍, സഹീര്‍ ആസിഫ്, ഹാരിസ് തൊട്ടി, എം.സി ശിഹാബ് മാസ്റ്റര്‍, റഹ്മാന്‍ ഗോള്‍ഡന്‍, സിദ്ധീഖ് സന്തോഷ് നഗര്‍, റഹൂഫ് ബാവിക്കര, കെ.കെ ബദ്‌റുദ്ധീന്‍, സഹീദ് വലിയപറമ്പ, ഹാഷിം ബംബ്രാണി, ആബിദ് ആറങ്ങാടി, സി.ഐ.എ ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad