ദുബൈ (www.evisionnews.co): 'രാഷ്ട്ര രക്ഷയ്ക്ക് സഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്വദേശത്തും വിദേശത്തുമായി നിരവധി കേന്ദ്രങ്ങളില്‍ എസ്‌കെഎസ്എസ്എഫ് ഒരുക്കിയ 'മനുഷ്യജാലിക'യുടെ ദുബൈ സംഗമം ജനബാഹുല്യംകൊണ്ട് ശ്രദ്ദേയമായി. ദുബൈ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സര്‍ഗ്ഗലയം-19 എന്ന സംഗമത്തോടൊപ്പം നടത്തിയ മനുഷ്യജാലികയില്‍ ദുബൈയിലെ വിവിധ മത-രാഷ്ട്രീയ- സാമൂഹിക രംഗത്തെ പ്രമുഖരും സംഘടനാ പ്രതിനിധികളും പ്രവര്‍ത്തകരും അണിനിരന്നു.
25 രാവിലെ ഒമ്പത് മണിമുതല്‍ ഖിസൈസിലുള്ള ഓക്‌സ്‌ഫോര്‍ഡ് സ്‌കൂള്‍ അങ്കണത്തില്‍ പ്രത്യേഗം സജ്ജമാക്കിയ മൂന്നോളം വേദികളിലായി നടന്ന സംസ്ഥാന സര്‍ഗ്ഗലയത്തില്‍ അഞ്ഞൂറോളം കലാപ്രതിഭകള്‍ വിവിധ ഇനം മത്സരങ്ങളില്‍ മാറ്റുരച്ചു. പ്രോഗ്രാം ചെയര്‍മാനും നാഷണല്‍ എസ്‌കെഎസ്എസ്എഫ് ഉപാധ്യക്ഷനുമായ ഹുസൈന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം ദേശീയ പ്രസിഡണ്ട്് സയ്യിദ് ശുഹൈബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ ഷറഫുദ്ദീന്‍ ഹുദവി സ്വാഗതം പറഞ്ഞു.
എസ് കെ എസ് എസ് എഫ് ദുബായ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജലീല്‍ എടക്കുളം റിപ്പബ്ലിക് ദിന പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
ഗള്‍ഫ് സത്യധാര ചീഫ് എഡിറ്റര്‍ മിഥ്‌ലാജ് റഹ്മാനി പ്രമേയപ്രഭാഷണം നടത്തി. ദുബൈ എസ്‌കെഎസ്എസ്എഫ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ഫൈസി, ഹൈദര്‍ ഹുദവി, റസാഖ് വളാഞ്ചേരി, സിസി മൊയ്തീന്‍, മന്‍സൂര്‍ മൂപ്പന്‍, ദുബൈ എസ്‌കെഎസ്എസ്എഫ് ട്രഷറര്‍ ഫാസില്‍ മെട്ടമ്മല്‍ പ്രസംഗിച്ചു.
Post a Comment
0 Comments