Type Here to Get Search Results !

Bottom Ad

'ആര്‍.എസ്.എസിന്റെ വക്കാലത്ത് പിടിച്ചാല്‍ രാഷ്ട്രീയമായി നേരിടും': അമൃതാനന്ദമയിക്ക് മുന്നറിയപ്പുമായി മന്ത്രി ബാലന്‍



(www.evisionnews.co) ശബരിമല കര്‍മ്മ സമതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ അയ്യപ്പഭക്തസംഗമത്തില്‍ പങ്കെടുത്ത അമൃതാനന്ദമയിക്ക് മുന്നറിയപ്പുമായി നിയമ മന്ത്രി എ.കെ ബാലന്‍. അമൃതാനന്ദമയി ആര്‍.എസ്.എസിന്റെ വക്കാലത്ത് പിടിച്ചാല്‍ രാഷ്ട്രീയമായി നേരിടുമെന്ന് അദേഹം വ്യക്തമാക്കി. രാഷ്ട്രീയമായി നേരിടുമ്പോള്‍ എതിര്‍പക്ഷമായി അമൃതാന്ദമയിയെ കാണേണ്ടിവരും. അങ്ങനെ വരുന്നതില്‍ സങ്കടമുണ്ടെന്നും അദേഹം മീഡിയവണ്‍ ടിവിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. ആശയതലത്തില്‍ ഏറ്റുമുട്ടേണ്ട ശത്രുവായി അവരെ കാണുന്നില്ല. 

ശത്രുവിന്റെ നിലയിലേക്ക് മാറിയാല്‍ അപകടം ഞങ്ങള്‍ക്കല്ല അവര്‍ക്കാണെന്നും ബാലന്‍ വ്യക്തമാക്കി. ബിജെപി വക്തവായാല്‍ ഉണ്ടാകുന്ന അപകടം അവര്‍ മനസിലാക്കണം. ബിജെപി ഭക്തന്‍മാര്‍ മാത്രം പോകേണ്ട ഇടമല്ല മാതാ അമൃതാനന്ദമയി മഠം. ഇക്കാര്യം ദൈവചൈതന്യമുള്ളവര്‍ ശ്രദ്ധിക്കുന്നത് നല്ലതാണെന്നും മന്ത്രി ബാലന്‍ പറഞ്ഞു.

അതേസമയം, അയ്യപ്പഭക്തസംഗമം’ പരിപാടിക്ക് മാതാ അമൃതാനന്ദമയിക്ക് പോകാതിരിക്കാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഇതിന്റെ പേരില്‍ അമൃതാന്ദമയിയെ വിമര്‍ശിച്ച കോടിയേരി ബാലകൃഷ്ണന്റെയും മുഖ്യമന്ത്രിയുടെയും നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്നും അദേഹം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad