Type Here to Get Search Results !

Bottom Ad

ഇടതു സര്‍ക്കാറിനെതിരെ യു.ഡി.എഫ് പ്രതിഷേധ സംഗമം 23ന്

കാസര്‍കോട് (www.evisionnews.co): പ്രളായനന്തര ഭരണ സ്തംഭനത്തിനെതിരെയും വിശ്വാസികളോടുള്ള വഞ്ചനക്കെതിരെയും ക്രമസമാധാന തകര്‍ച്ചക്കെതിരെയും യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജനുവരി 23ന് കാസര്‍കോട് കലക്ടറേറ്റ് പടിക്കല്‍ പ്രതിഷേധ സംഗമം നടത്താന്‍ യു.ഡി.എഫ് ജില്ലാ നേതൃത്വ യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. 

ശബരിമല വിഷയത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി കേരള സമൂഹത്തിന് മുന്നില്‍ അപഹാസ്യനായിരിക്കുകയാണ്. ക്രമസമാധാനം മുമ്പെങ്ങുമില്ലാത്തവിധം തകര്‍ന്നിരിക്കുന്ന് പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും യോഗം വിലയിരുത്തി. 

23ന് രാവിലെ പത്ത് മണിക്ക് പ്രതിഷേധ സംഗമം കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട്. കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. സി.ടി അഹമ്മദലി, കെ. നീലകണ്ഠന്‍, എ. അബ്ദുല്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന്് എം.എല്‍.എ എബ്രഹാം തോന്നക്കര, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, വി. കമ്മാരന്‍, അഡ്വ: എ. ഗോവിന്ദന്‍ നായര്‍, ഹരിഷ് ബി. നമ്പ്യാര്‍, എ. മുനീര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad